സ്ത്രീത്വത്തോട് മാന്യത പുലര്‍ത്തണം -മദ്യവര്‍ജനസമിതി

Posted on: 23 Dec 2012കോഴിക്കോട്: ഡല്‍ഹിയില്‍ നടന്ന ക്രൂരമായ ബലാത്സംഗം സംബന്ധിച്ച വാര്‍ത്തകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തരം പ്രവൃത്തികള്‍ക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കാന്‍ സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് മദ്യവര്‍ജനസമിതി- ശാന്തിസേനാ കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ ആദരിക്കാനുള്ള ബോധവത്കരണത്തിന് നേതൃത്വം നല്കാനും തീരുമാനിച്ചു. സംസ്ഥാനക്യാമ്പില്‍ 500 സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കാന്‍ തീരുമാനിച്ചു.

സംസ്ഥാനപ്രസിഡന്റ് ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ജനറല്‍സെക്രട്ടറി എന്‍.കെ. അച്ചന്‍കുഞ്ഞ്, അഡ്വ. എം. രാജന്‍, മുരളി ആലിശ്ശേരി, വി.കെ. ബാലന്‍, ഖാദര്‍ തേഞ്ഞിപ്പലം, സി. ജോസഫ്, സെബാസ്റ്റ്യന്‍ മേനംപടത്ത്, ചാനത്ത് കുഞ്ഞിക്കണ്ണന്‍, കെ. രാധാകൃഷ്ണന്‍, എം.കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode