'സ്‌നേഹപൂര്‍വം' പദ്ധതിയുമായി സാമൂഹിക സുരക്ഷാമിഷന്‍

Posted on: 23 Dec 2012കോഴിക്കോട്: സാമ്പത്തിക പരാധീനത നേരിടുന്ന അനാഥ വിദ്യാര്‍ഥികള്‍ക്കായി കേരള സാമൂഹികസുരക്ഷാമിഷന്‍ 'സ്‌നേഹപൂര്‍വം' എന്ന പേരില്‍ സാമ്പത്തികസുരക്ഷാപദ്ധതി നടപ്പാക്കുന്നു. മാതാപിതാക്കളിലാരെങ്കിലും മരിച്ചുപോവുകയോ ജീവിച്ചിരിക്കേ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ വരികയോ ചെയ്യുന്നവര്‍ക്കാണ് പദ്ധതിയിലൂടെ പ്രതിമാസ സഹായധനം ലഭ്യമാക്കുക. സര്‍ക്കാര്‍ സ്‌കൂളുകളിലെ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെയുള്ളവര്‍ക്ക് 300 രൂപ, ആറുമുതല്‍ 10 വരെയുള്ളവര്‍ക്ക് 500 രൂപ, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് ലഭിക്കുക.

More News from Kozhikode