മന്ത്രി മുനീര്‍ നയിക്കുന്ന ജനയാത്ര ജനവരി 19 മുതല്‍

Posted on: 23 Dec 2012കോഴിക്കോട്: സാമൂഹികനീതി വകുപ്പിന്‍േറയും വകുപ്പിനുകീഴിലെ സാമൂഹികസുരക്ഷാ മിഷന്‍േറയും പദ്ധതികള്‍ വിശദീകരിക്കുന്നതിനും ആനുകൂല്യവിതരണത്തിനുമായി പഞ്ചായത്ത്-സാമൂഹികനീതി വകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ ജനവരി 19, 21, 28 തീയതികളില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ജനയാത്ര സംഘടിപ്പിക്കും. ജനയാത്രയില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോറം ഡിസംബര്‍ 26 മുതല്‍ നടക്കുന്ന ആറ് മേഖലാ യോഗങ്ങളില്‍ വിതരണം ചെയ്യും. പഞ്ചായത്ത്, സാമൂഹികനീതി വകുപ്പുകള്‍, സാമൂഹ്യ സുരക്ഷാമിഷന്‍ എന്നിവയ്ക്കുപുറമെ മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും മേഖലാ യോഗങ്ങളിലും ജനയാത്രയിലും നല്‍കാനവസരമുണ്ടാവും.

More News from Kozhikode