ഭൂനികുതി നിഷേധിക്കരുത്
Posted on: 23 Dec 2012
കോഴിക്കോട്: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കാന്തലോട് വില്ലേജുകളില്‍ കുടിയേറ്റ കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാത്തതില്‍ കേരളാ കോണ്‍ഗ്രസ് (പി.സി. തോമസ് വിഭാഗം) പ്രതിഷേധിച്ചു. ഇതുമൂലം സ്ഥലം വില്‍ക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരെ നടക്കുന്ന സമരത്തിന് കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
ജില്ലാപ്രസിഡന്റ് പി.ടി. മാത്യുവിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തില്‍ സി. സത്യന്, മാത്യു പേഴത്തിങ്കല്‍, ഇ.വി. തോമസ്, ജോയ് അഗസ്റ്റിന്, ശ്രീധരന് വാളക്കയം, ഇബ്രാഹിം പള്ളിക്കണ്ടി, വിജയന് ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണന് തണ്ടോറപ്പാറ സ്വാഗതവും കെ.പി. സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.