ഭൂനികുതി സമരം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: 23 Dec 2012കോഴിക്കോട്: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കാന്തലാട് വില്ലേജുകളിലെ 200-ലധികം കര്‍ഷകരുടെ ഭൂനികുതി വില്ലേജുകളില്‍ വാങ്ങുന്നതിന് അടിയന്തരനടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് നല്കാനും മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദേശംനല്കിയതായി സമര പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് മലയോര കര്‍ഷക ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ ഒ.സി. തോമസ് നിരാഹാരസത്യാഗ്രഹം നടത്തുകയാണ്.

കളക്ടറേറ്റിനുമുമ്പില്‍ നടക്കുന്ന ഭൂനികുതിസമരത്തിന് പിന്തുണനല്കി എം.കെ. രാഘവന്‍ എം.പി. സമരപ്പന്തല്‍ സന്ദര്‍ശിച്ചു. കേരളാകോണ്‍ഗ്രസ് (തോമസ്) ജില്ലാ പ്രസിഡന്റ് പി.ടി. മാത്യു, ഡി.സി.സി ജനറല്‍ സെക്രട്ടറി പി. മാമുക്കോയ എന്നിവരും സമരത്തിന് പിന്തുണ നല്കി.

More News from Kozhikode