അഖിലേന്ത്യാ യൂത്ത് വോളി: ഗാലറിക്ക് കാല്‍ നാട്ടി

Posted on: 23 Dec 2012കായണ്ണബസാര്‍: ജനവരി രണ്ടു മുതല്‍ ഏഴുവരെ കൂത്താളി കെ.ജി. അടിയോടി മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ യൂത്ത് വോളിബോള്‍ (സൗത്ത് സോണ്‍) ചാമ്പ്യന്‍ഷിപ്പിന്റെ ഗാലറി കാല്‍നാട്ടുകര്‍മം ജില്ലാ പഞ്ചായത്തംഗം കാവില്‍ പി. മാധവന്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. നാരായണന്‍ അധ്യക്ഷതവഹിച്ചു.

കല്ലൂര്‍ മുഹമ്മദലി, ആര്‍പ്പാംകുന്നത്ത് ലക്ഷ്മിയമ്മ, അച്യുതന്‍ മാസ്റ്റര്‍, എന്‍.കെ. മൂസ, കണ്ടോറ ഉമ്മര്‍, അരിക്കുളം പ്രഭാകരന്‍, വി.എന്‍.വി. കൂത്താളി, എന്നിവര്‍ സംസാരിച്ചു. ഇ.ടി. സത്യന്‍ സ്വാഗതവും ഡോ. സനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡോ. കെ.വി. കരുണാകരന് നല്കി ചിത്രകാരന്‍ ശ്രീനി പാലേരി നിര്‍വഹിച്ചു. ഡോ. സനില്‍കുമാര്‍ അധ്യക്ഷനായി. കെ.ടി. വിശ്വനാഥന്‍ നായര്‍, ഇ.ടി. സത്യന്‍, എം. രാമദാസ്, വി.പി. ശശിധരന്‍, മൂസ നടുക്കണ്ടി, സാജു, എം.എം. രാജന്‍, അജിത്ത് ദ്വാരക എന്നിവര്‍ സംസാരിച്ചു.

More News from Kozhikode