ബ്രണ്ണന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥിസംഗമം 26-ന്

Posted on: 23 Dec 2012കോഴിക്കോട്: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലെ കോഴിക്കോട് സ്ഥിരതാമസക്കാരായ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ഡിസംബര്‍ 26-ന് രാവിലെ 10 ന് അളകാപുരി കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടക്കും. ആറര പതിറ്റാണ്ടിന് മുമ്പ് വിദ്യാര്‍ഥികളായിരുന്ന പഴയ തലമുറയും പുതിയ തലമുറയും ചേര്‍ന്ന് രൂപവത്കരിച്ച 'ബ്രണ്ണനൈറ്റ്‌സ് കാലിക്കറ്റ് ചാപ്റ്ററി'ന്റെ ഒന്നാംവാര്‍ഷികാഘോഷം കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. ചാപ്റ്ററിലെ ഏറ്റവും മുതിര്‍ന്ന 5 പൂര്‍വ വിദ്യാര്‍ഥികളായ ശ്രീലതാ കൃഷ്ണന്‍, പി. പി. ഭാസ്‌കരന്‍, ഡോ. കെ.സി. രാജഗോപാല്‍, കെ. അച്യുതകുറുപ്പ്, മോഹന്‍ ഗോവിന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പൂര്‍വ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കിടും. കലാപരിപാടികള്‍ ഉണ്ടായിരിക്കും. പൂര്‍വ വിദ്യാര്‍ഥികളായ കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, കെ.ടി. രഘുനാഥ്, ഡോ. ഹേമ, സീനിയര്‍ ജേര്‍ണലിസ്റ്റ് കെ.പി. കുഞ്ഞിമൂസ, പ്രൊഫ. കെ. ശ്രീധരന്‍, ഡോ. കെ. മൊയ്തു എന്നിവര്‍ പങ്കെടുക്കും. ഈ ചാപ്റ്ററുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറിയെ 9847304480 ല്‍ വിളിക്കുക.

More News from Kozhikode