മാധ്യമപ്രവര്‍ത്തനം ദൈവികമാകണം -ഡോ. സെബാസ്റ്റ്യന്‍ പോള്‍

Posted on: 23 Dec 2012നാദാപുരം: ദൈവിക വിശുദ്ധിയോടെ ചെയ്യേണ്ടതാണ് മാധ്യമപ്രവര്‍ത്തനമെന്നും മൂലധന ഉടമകളുടെ താത്പര്യം സംരക്ഷിക്കാനുള്ള രീതിയിലേക്ക് മാധ്യമങ്ങള്‍ അധഃപതിക്കരുതെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. പുറമേരിയില്‍ 'കടത്തനാട് ഫെസ്റ്റി'നോട് അനുബന്ധിച്ച് നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്തകള്‍ സത്യസന്ധമായ രീതിയില്‍ അവതരിക്കുമ്പോള്‍ മാത്രമാണ് വിശ്വസ്തത വരുന്നത്. അതില്‍ പത്രത്തിന്റെ അഭിപ്രായം കൂട്ടിക്കലര്‍ത്തി മലിനീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് മെമ്പര്‍ ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.കെ. നാരായണന്‍, കെ.ടി. അബ്ദുറഹിമാന്‍, അഡ്വ. രഘുനാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ജി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode