സോഷ്യലിസ്റ്റ് യുവജനതയുടെ 'അഗ്‌നിപാത' സമരം

Posted on: 23 Dec 2012പയ്യോളി: എക്‌സ്​പ്രസ് തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പയ്യോളിയില്‍ സോഷ്യലിസ്റ്റ് യുവജനത സമരം സംഘടിപ്പിക്കുന്നു. ഫിബ്രവരി ഒമ്പതിന് അഞ്ചുമണിക്ക് പയ്യോളി റെയില്‍വേ സ്റ്റേഷനിലാണ് ബഹുജന സമരം.

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. പുനത്തില്‍ ഗോപാലന്‍, അഡ്വ. ആര്‍.എന്‍. രഞ്ജിത്ത്, അജീഷ് കൊടക്കാട്, പി.ടി.രാഘവന്‍, കുനീമ്മല്‍ രാജന്‍, സി.വിനോദന്‍, എം.പി. ജിതേഷ്, സി.കെ.ശശി, എം.പി.ജയദേവന്‍ എന്നിവര്‍ സംസാരിച്ചു. ഓടയില്‍ സുനില്‍ സ്വാഗതവും കെ. ഷിംജിത്ത് നന്ദിയും പറഞ്ഞു.

101 അംഗ സംഘാടക സമിതി ഭാരവാഹികളായി പുനത്തില്‍ ഗോപാലന്‍ (ചെയ.), രാമചന്ദ്രന്‍ കുയ്യണ്ടി (ജന. കണ്‍.), കെ.വി. ചന്ദ്രന്‍ (ഖജ.) എന്നിവരെ തിരഞ്ഞെടുത്തു.

More News from Kozhikode