അയനിക്കാട് ഖബര്‍സ്ഥാന്‍ സംരക്ഷിക്കാന്‍ ബഹുജനറാലി നടത്തി

Posted on: 23 Dec 2012പയ്യോളി: അയനിക്കാട് ഖബര്‍സ്ഥാന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ബഹുജനറാലി നടത്തി. ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്തുനിന്നും ആരംഭിച്ച റാലിയില്‍ അയനിക്കാട് മഹല്ലിലെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

അബ്ദുല്‍അസീസ് ലത്തീഫി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.പി. മുഹമ്മദ്മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. മഠത്തില്‍ അബ്ദുറഹിമാന്‍ സംസാരിച്ചു. വി.എം. സലാം ഹാജി സ്വാഗതവും പി.എം. അഷറഫ് നന്ദിയും പറഞ്ഞു.

More News from Kozhikode