ഹര്‍ഷന്‍സ്മാരകവോളി ഇന്ന് തുടങ്ങും

Posted on: 23 Dec 2012



പേരാമ്പ്ര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്‍ഡ് തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹര്‍ഷന്‍സ്മാരക ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് 23ന് തുടങ്ങും. വൈകിട്ട് 4 മണിക്ക് പട്ടാണിപ്പാറയില്‍ റൂറല്‍ എസ്.പി. ടി.കെ രാജ്‌മോഹന്‍ ഉദ്ഘാടനംചെയ്യും.

ഇന്ത്യന്‍ വോളിതാരം ടോം ജോസഫ് ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടനമത്സരത്തില്‍ അനശ്വര വാളൂര് പ്രതിഭ എസ്റ്റേറ്റ് മുക്കുമായി ഏറ്റുമുട്ടും.

വെള്ളിയാഴ്ച ഒന്നാംസെമിയും ശനിയാഴ്ച രണ്ടാം സെമിയും ഞായറാഴ്ച ഫൈനലും നടക്കും.

More News from Kozhikode