കൂനിയോട് പാറക്കടവ് ഭാഗങ്ങളില്‍ മണല്‍വേട്ട

Posted on: 23 Dec 2012പേരാമ്പ്ര: കൂനിയോട് ഭാഗത്തെ പുഴയോരത്ത് അനധികൃതമായി വാരി സൂക്ഷിച്ച മൂന്ന് ലോഡ് മണല്‍ ശനിയാഴ്ച കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടി.

കഴിഞ്ഞദിവസം പാറക്കടവില്‍നിന്ന് 20 ലോഡ് മണല്‍ റവന്യൂഅധികൃതരുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.ു

പിടികൂടിയ മണല്‍ മുഴുവനും റവന്യൂ അധികൃതര്‍ കടിയങ്ങാട്ടെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് എത്തിച്ചു.

More News from Kozhikode