ഡി.വൈ.എഫ്.ഐ. താമരശ്ശേരി ബ്ലോക്ക് സമ്മേളനം തുടങ്ങി

Posted on: 23 Dec 2012



ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ. താമരശ്ശേരി ബ്ലോക്ക് സമ്മേളനം ഇയ്യാട്ട് ആരംഭിച്ചു. ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ സെക്രട്ടറി എന്‍.മധു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എന്‍.ആര്‍.റിനീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ഹനീഫ, ജില്ലാ കമ്മിറ്റി അംഗം എന്‍.മുരളി, രാജേഷ്, എം.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം ആറിന് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും.

More News from Kozhikode