പേരാമ്പ്രയില്‍ ബൈക്കു മോഷണം വര്‍ധിക്കുന്നു

Posted on: 23 Dec 2012പേരാമ്പ്ര: പേരാമ്പ്ര സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷ്ടിക്കുന്ന പ്രവണത സമീപകാലത്തായി വര്‍ധിക്കുന്നു. പോലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് മോഷണം വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് പരാതിയുയര്‍ന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണിനടുത്ത് നിര്‍ത്തിയിട്ട ജുലൈസ് എന്നയാളുടെ കെ.എല്‍.18 സി 4713 നമ്പര്‍ ബൈക്കാണ് കളവുപോയത്. ഒരാഴ്ച മുമ്പ് പൈതോത്ത് റോഡില്‍ നിര്‍ത്തിയിട്ട കായണ്ണ സ്വദേശിയുടെ ഓട്ടോറിക്ഷയുടെ ബോക്‌സ് കുത്തിത്തുറന്ന് പണവും രേഖകളും മോഷ്ടിച്ചിരുന്നു.

More News from Kozhikode