പേര് വെട്ടി; ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ലോക്കല്‍ സെക്രട്ടറി ഇറങ്ങിപ്പോയി

Posted on: 23 Dec 2012കൂരാച്ചുണ്ട്: സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട ഉദ്ഘാടന നോട്ടീസില്‍ തന്റെ പേര് വെട്ടിയതറിഞ്ഞ് സി.പി.എം. ലോക്കല്‍ സെക്രട്ടറി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.എം. കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ജെ. സണ്ണിയാണ് ഇറങ്ങിപ്പോയത്. തന്റെ പേര് കഴിഞ്ഞുള്ളവരെ പ്രസംഗത്തിനായി വിളക്കുന്നതറിഞ്ഞ് കാര്യം തിരക്കിയപ്പോഴാണ് ലിസ്റ്റില്‍ പേര് വെട്ടിയകാര്യം അനൗണ്‍സര്‍ മറ്റൊരാള്‍ മുഖാന്തരം സണ്ണിയെ അറിയിച്ചത്. മുപ്പത്തിരണ്ടുപേരാണ് നോട്ടീസില്‍ പ്രാസംഗികരായുണ്ടായിരുന്നത്. ലോക്കല്‍ സെക്രട്ടറിയെ അപമനിച്ചതില്‍ സ്ഥലത്തുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഒടുവില്‍ അവസാന പ്രാസംഗികനായി ക്ഷമാപണത്തോടെസണ്ണിയെ അനൗണ്‍സര്‍ ക്ഷണിച്ചു. പിന്നീട് വേദിയിലെത്തിയ ലോക്കല്‍ സെക്രട്ടറി രോഷത്തോടെ സംസാരിച്ചു.

ഉദ്ഘാടകനായ മന്ത്രി അനൂപ് ജേക്കബും എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടിയും കെ. കുഞ്ഞമ്മദും വേദി വിട്ടതോടെയാണ് സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.


More News from Kozhikode