ഉള്ളിയേരിയില്‍ വേണം പോലീസ് എയ്ഡ് പോസ്റ്റ്

Posted on: 23 Dec 2012കൊയിലാണ്ടി: ഉള്ളിയേരിയില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ഉള്ളിയേരി ടൗണിലും പരിസരപ്രദേശങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന വാഹനാപകടങ്ങളും ഉള്ളിയേരി- അത്തോളി റോഡിലെ വാഹനപ്പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗത തടസ്സങ്ങളുമെല്ലാം പരിഹരിക്കാന്‍ പോലീസ് സാന്നിധ്യം ആവശ്യമായി.

കുറ്റിയാടി, കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിലെ പ്രധാന ജങ്ഷനാണ് ഉള്ളിയേരി, അത്തോളി പോലീസ്‌സ്റ്റേഷന്‍ പരിധിയിലാണ് ഉള്ളിയേരി ടൗണ്‍ ഉള്‍പ്പെടുന്നത്. ഇവിടെനിന്നും പത്ത് കിലോമീറ്റര്‍ അകലമുണ്ട് അത്തോളിയിലേക്ക്. പോലീസ് സാന്നിധ്യം പലപ്പോഴും ഉണ്ടാവാത്തതിനാല്‍ പോക്കറ്റടി, ബസ്സുകളുടെ മത്സരഓട്ടം എന്നിവ ഇവിടെയുണ്ട്. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്കിങ് ട്രാക്ക് കുറവായതിനാല്‍ തലങ്ങും വിലങ്ങുമാണ് ബസ്സുകള്‍ നിര്‍ത്തിയിടുന്നതും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഉള്ളിയേരിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് തരംഗം കലാസാംസ്‌കാരികവേദി ആവശ്യപ്പെട്ടു. കെ.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സത്യപാലന്‍ കരുവാന്‍സ് (പ്രസി.), ഗോവിന്ദന്‍കുട്ടി (വൈ. പ്രസി.), കെ.എം. പ്രകാശന്‍ (ജന. സെക്ര.), കെ.കെ. ശിബു (ജോ. സെക്ര.), പി. മാധവന്‍നായര്‍ (ഖജാ), ഡോ. പ്രശോഭ് (രക്ഷാ).

More News from Kozhikode