ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തി

Posted on: 23 Dec 2012നരിക്കുനി: പടനിലം റോഡില്‍ ബൈത്തുല്‍ ഇസ്സക്ക് സമീപം വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നതിനെത് ുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ വഴുതി അപകടത്തിലായി. ശനിയാഴ്ച വൈകി ആറരയോടടുത്താണ് സംഭവം. ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. നരിക്കുനി ഫയര്‍ ഫോഴ്‌സിലെ ഒരു യൂണിറ്റ് എത്തി റോഡില്‍ വെള്ളം ചീറ്റി ഓയില്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കി.

വീണപാറയില്‍ ഫൈബര്‍ ഡോര്‍നിര്‍മാണ യൂണിറ്റിന് തീപ്പിടിച്ചു. ഇല്യാസ് പറമ്പിലിന്റെ ഉടമസ്ഥതയിലുള്ള നവരംഗ് ഫൈബര്‍ യൂണിറ്റാണ് കത്തി അമര്‍ന്നത്. നാട്ടുകാരും നരിക്കുനി ഫയര്‍ യൂണിറ്റും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

കുന്നൂട്ടിപ്പാറയില്‍ പുത്തന്‍ വീട്ടില്‍ മുഹമ്മദിന്റെ വീടിനോട് ചേര്‍ന്നുള്ള റബര്‍ ഷീറ്റ് പുര തീപിടിച്ച് കത്തിനശിച്ചു. വീടിനോട് ചേര്‍ന്നുള്ളതായിരുന്നു. റബര്‍ ഷീറ്റ്, ഒട്ടുപാല്‍ എന്നിവയുള്‍പ്പെടെ 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നരിക്കുനി ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. മൂന്ന് അപകടങ്ങളിലെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ് നേതൃത്വം നല്‍കി.

More News from Kozhikode