പാലിയേറ്റീവ് ബോധവത്കരണം

Posted on: 23 Dec 2012മുക്കം:കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി കക്കാട് കെ.ജെ.എം. ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എടത്തില്‍ ആമിന അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളില്‍ പി.നൂറുല്‍ അമീന, പി. സിംലത്ത് എന്നിവര്‍ ക്ലാസ്സെടുത്തു. ചേറ്റൂര്‍ മുഹമ്മദ്, മുഹമ്മദ് കക്കാട്, ടി.പി. അബൂബക്കര്‍, ജെ.എച്ച്.ഐ. വിനോദ്, സുഹറ കരുവോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

More News from Kozhikode