ഉന്തുവണ്ടികള്‍ക്ക് നാശനഷ്ടം വരുത്തിയതായി പരാതി

Posted on: 23 Dec 2012മുക്കം:ബസ്സ്റ്റാന്‍ഡ് പരിസരത്ത് ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരുന്ന ഉന്തുവണ്ടികള്‍ക്കെതിരെ സാമൂഹ വിരുദ്ധര്‍ അക്രമം നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയതായി പരാതി.

വെള്ളിയാഴ്ച രാത്രിയാണ് ബസ്സ്റ്റാന്‍ഡിനു സമീപത്തെ വയലില്‍ മമ്മദ്ഹാജി റോഡിലെ കച്ചവടക്കാരുടെ വണ്ടികള്‍ മറിച്ചിട്ട് നാശമുണ്ടാക്കിയത്. സംഭവത്തില്‍ ഉന്തുവണ്ടി തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) പ്രതിഷേധിച്ചു. കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഒ.സുല്‍ഫിക്കര്‍ അലി, എ.കെ. ഉണ്ണിമോയി, വേലായുധന്‍ കുഴിയോറന്മല്‍, സി. മമ്മദ് എന്നിവര്‍ സംസാരിച്ചു. മുക്കം പോലീസില്‍ പരാതി നല്‍കി.

More News from Kozhikode