'നാട്ടുണര്‍വ്-2012' എന്‍.എസ്.എസ്. ക്യാമ്പിന് തുടക്കമായി

Posted on: 23 Dec 2012കൊടുവള്ളി: കൊടുവള്ളി ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 'നാട്ടുണര്‍വ്-2012'-ന് മാനിപുരം എ.യു.പി. സ്‌കൂളില്‍ തുടക്കമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്ര റോഡപകടങ്ങള്‍, മദ്യവിപത്തുകള്‍, മാലിന്യ വിപത്തുകള്‍ തുടങ്ങിയ വിവിധ നിശ്ചല ദൃശ്യങ്ങളാല്‍ ശ്രദ്ധേയമായി. മാനിപുരം എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ് മേളവും ഉണ്ടായി.

ക്യാമ്പ് വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഹമ്മദ്ഹാജി അധ്യക്ഷതവഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ. ശ്രീധരന്‍ നായര്‍ പതാക ഉയര്‍ത്തി. എം. മാധവന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കെ. വത്സല ഗ്രാമകവചം കലണ്ടര്‍ സ്‌കൂള്‍ മാനേജര്‍ എം. സൂരജിന് നല്കി പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ എം.കെ. ഫൈസല്‍ പ്രോജക്ട് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. സഫീന, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി.പി. രതീദേവി, സുബൈദ റഹ്മാന്‍, റംല ആലിക്കുട്ടി, പി.ടി.എ പ്രസിഡന്റ് എ. ദിനേശ്കുമാര്‍, കെ.കെ.എ. ജബാര്‍, എം.പി. അഹമ്മദ്‌കോയ, കെ. മുഹമ്മദ് അഷ്‌റഫ്, എം. അബ്ദു, പി.കെ. അബ്ദുല്‍ മജീദ്, കെ.കെ. മോഹനന്‍, കെ. സോമന്‍, വി.സി. ബാലകൃഷ്ണന്‍, കെ.സി. രവീന്ദ്രന്‍, ഇ.എസ്. ദീപേഷ്, എന്‍. ജൂലിഷ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ സി.പി. ആമിന സ്വാഗതവും ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പി. അനീസ് നന്ദിയും പറഞ്ഞു. കെ.പി. രാധാകൃഷ്ണന്‍ ക്ലാസെടുത്തു. കെ. സുനില്‍കുമാര്‍ സ്ഥല സമ്പര്‍ക്ക പരിചയവും ഇ.വി. ഹസീന ക്യാമ്പ് ക്രമീകരണവും നടത്തി.

More News from Kozhikode