വാതക പൈപ്പ്‌ലൈന്‍: ഓമശ്ശേരിയില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തി

Posted on: 23 Dec 2012താമരശ്ശേരി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ കര്‍മസമിതി ഓമശ്ശേരിയില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തി. വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

അഡ്വ. പി.എ. പൗരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. മുസഫര്‍ സല്‍മാന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കോമളവല്ലി, ചേറ്റൂര്‍ ബാലകൃഷ്ണന്‍, കെ.സി. അബ്ദുറഹിമാന്‍, പി.വി. റഷീദ്, കല്ലുവീട്ടില്‍ ബാലകൃഷ്ണന്‍, അഡ്വ. ഷാജി, നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍മസമിതിയുടെ ഓമശ്ശേരി പഞ്ചായത്ത് ഭാരവാഹികളായി കെ.സി. അബ്ദുറഹിമാന്‍ (കണ്‍.), പി.വി. റഷീദ് (ചെയ.), ചേറ്റൂര്‍ ബാലകൃഷ്ണന്‍ (പ്രസി.), കല്ലുവീട്ടില്‍ ബാലകൃഷ്ണന്‍ (സെക്ര.), അനീഷ് വെളുത്തേടത്ത് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

More News from Kozhikode