ആത്മവിശ്വാസമാര്‍ജിക്കാന്‍ പെണ്‍കുട്ടികള്‍ കരാട്ടെ പരിശീലനത്തില്‍

Posted on: 23 Dec 2012താമരശ്ശേരി: എസ്.എസ്.എ പദ്ധതിക്കു കീഴില്‍ താമരശ്ശേരിയില്‍ പെണ്‍കുട്ടികള്‍ കരാട്ടെ പരിശീലനം തുടങ്ങി.

താമരശ്ശേരി ബി.ആര്‍.സി. പരിധിയിലുള്ള സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന 50 കുട്ടികളാണ് പരിശീലനം നേടുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായാണിത്. പെണ്‍കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ആത്മവിശ്വാസം കൈവരുത്തുകയാണ് ലക്ഷ്യം.

ബി.ആര്‍.സി. ഹാളില്‍ ആരംഭിച്ച പരിശീലനം വി.എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. കുഞ്ഞായിന്‍ അധ്യക്ഷതവഹിച്ചു. ബി.ആര്‍.സി. ട്രെയിനര്‍ എന്‍. വിജയ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ കാരാട്ട് അബ്ദുള്‍ റസാഖ്, ബ്ലോക്കംഗം ടി.കെ. മുഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എ. അരവിന്ദന്‍, എ.ഇ.ഒ.മാരായ എ. അലി, മുഹമ്മദ്, ഡയറ്റ് ഫാക്കല്‍റ്റി സണ്ണി, ഹെഡ്മാസ്റ്റര്‍ കെ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.ജെ. മുഹമ്മദ് അഷ്‌റഫ് സ്വാഗതവും പി.ടി.എം. ശറഫുന്നീസ നന്ദിയും പറഞ്ഞു.

More News from Kozhikode