തീര്‍ഥം 12-ന് ഇന്ന് തുടക്കം

Posted on: 23 Dec 2012മുക്കം: 'നല്ലനാട് നല്ലവെള്ളം' എന്ന സന്ദേശവുമായി കോഴിക്കോട് റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന ക്യാമ്പിന് 'തീര്‍ഥം 12' ചെറുവാടി ഗവ. ഹൈസ്‌കൂളില്‍ ഞായറാഴ്ച തുടക്കമാകും. രാവിലെ 10-ന് കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജ ടോം ഉദ്ഘാടനം ചെയ്യും. ബധിര-മൂക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

കുടിവെള്ള പരിശോധന, മെഡിക്കല്‍ ക്യാമ്പ്, സാമൂഹിക കൂട്ടായ്മ, കമ്പോസ്റ്റ് കുഴി നിര്‍മാണം, പച്ചക്കറിത്തോട്ടം നിര്‍മാണം, ജലയാത്ര, വനയാത്ര, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗൃഹസമ്പര്‍ക്കപരിപാടി, ആരോഗ്യ സര്‍വേ, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

ഡിസംബര്‍ 26-ന് ഫിസിയോ തെറാപ്പി ക്യാമ്പ്, 27-ന് മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് എന്നിവയും നടക്കും.

More News from Kozhikode