മടവൂരില്‍ മൂന്നരക്കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Posted on: 23 Dec 2012കൊടുവള്ളി: മടവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 2012-'13 വര്‍ഷത്തില്‍ മൂന്നരക്കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.

കുടിവെള്ള പദ്ധതികള്‍, റോഡുകള്‍, റോഡുകളുടെ അറ്റകുറ്റപണികള്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, അങ്കണവാടികള്‍ക്ക് പോഷകാഹാരം, അങ്കണവാടി കെട്ടിടം, എസ്.എസ്.എ. ഫണ്ട്, പട്ടികജാതി വിഭാഗത്തിന് വീട് വെക്കുന്നതിന് സ്ഥലം വാങ്ങല്‍ വിവാഹ സഹായധനം, പട്ടികവിഭാഗത്തിന് വീട്, വീട് റിപ്പയര്‍, പമ്പ്‌സെറ്റ് വിതരണം, ഇടവിളകൃഷി, കന്നുകുട്ടി പരിപാലനം, ശാരീരിക -മാനസിക വെകല്യമുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വികലാംഗര്‍ക്കുള്ള വീട്, വിദ്യാലയങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് തുടങ്ങി 164 പ്രോജക്റ്റുകള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ഉത്പാദന മേഖല (ജനറല്‍) 7,37500, സേവന മേഖല (ജനറല്‍) 48 ലക്ഷം, പശ്ചാത്തലം (ജനറല്‍) 63ലക്ഷം, പട്ടിക ജാതി വിഭാഗത്തിന് 45 ലക്ഷം തുടങ്ങി മൂന്നരക്കോടിയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് പ്രസിഡന്റ് സിന്ധു മോഹന്‍ അറിയിച്ചു.

More News from Kozhikode