കൊടുവള്ളി ഗ്രാമപ്പഞ്ചായത്തില്‍ 12 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Posted on: 23 Dec 2012കൊടുവള്ളി: കൊടുവള്ളി ഗ്രാമപ്പഞ്ചായത്തില്‍ 2012-'13 വര്‍ഷത്തില്‍ 12 കോടി രൂപയുടെ 277 പദ്ധതികള്‍ക്ക് ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗീകാരം നല്‍കി.

ഉത്പാദന മേഖലയില്‍ വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം, മഞ്ഞള്‍ കൃഷി, കുടുംബശ്രീ അംഗങ്ങള്‍ക്ക് തീറ്റപ്പുല്‍കൃഷി, നീര്‍ത്തട വികസനം, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് 1,15,26,000 രൂപയും സേവനമേഖലയില്‍ അങ്ങാടികളില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതി 'മുന്നോട്ട്' വിദ്യാഭ്യാസ പദ്ധതി, വൈകല്യമുള്ള കുട്ടികള്‍ക്ക് സഹായധനം, ജനന-മരണ റിക്കോര്‍ഡുകള്‍ ഡിജിറ്റലൈസേഷന്‍, മൂന്ന് അങ്കണവാടികള്‍ക്ക് കെട്ടിടനിര്‍മാണം, അര്‍ബുദ നിര്‍ണയ ക്യാമ്പും ചികിത്സയും, ആയുര്‍വേദാസ്​പത്രിയുടെ മുകള്‍നിലയില്‍ ഹാള്‍, കെടേക്കുന്ന് പാലക്കുന്ന് കുടിവെള്ള പദ്ധതി, കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണം തുടങ്ങീ 61 പദ്ധതികള്‍ക്ക് 3,91,27588 രൂപയും, പശ്ചാത്തലമേഖലയില്‍ കത്താത്ത മുഴുവന്‍ സി.എഫ്.എല്‍. ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ റീ ടാറിങ് പ്രവൃത്തി, പുതിയ റോഡുകളുടെ റീടാറിങ് പ്രവൃത്തി, ഇടവഴി നിര്‍മാണം, കുളിക്കടവ് നിര്‍മാണം, ബസ്‌വെയിറ്റിങ് ഷെഡ്ഡുകളുടെ നിര്‍മാണം തുടങ്ങിയ 187 പ്രോജക്ടുകള്‍ക്ക് ആറുകോടി രൂപയുടെയും പ്രത്യേക ഘടക പദ്ധതിയില്‍ 93,46412 രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

More News from Kozhikode