കൂടരഞ്ഞി സ്‌കൂള്‍ സുവര്‍ണജൂബിലി: കലാമത്സരങ്ങള്‍ നടത്തി

Posted on: 23 Dec 2012കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാമത്സരങ്ങള്‍ നടത്തി. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, ചിത്രരചന, കവിതാ രചന തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടന്നത്. 30 വയസിന് മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. വിജയികള്‍ക്ക് 26 ന് നടക്കുന്ന സുവര്‍ണ ജൂബിലി സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രിന്‍സിപ്പല്‍ കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എം. ആലീസ് അധ്യക്ഷത വഹിച്ചു. ജോസ് കുഴിമ്പില്‍, ഷാജി അഗസ്റ്റിന്‍, ജോണ്‍സണ്‍ കുളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച വൈകുന്നേരം 6.30 ന് കായിക സംഗമം നടക്കും. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങി കായികരംഗത്ത് നേട്ടം കൈവരിച്ചവരെയും കായികാധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.

More News from Kozhikode