യു.ഡി.എഫ്. നീക്കം പ്രതിഷേധാര്‍ഹം - കെ.എസ്.ടി.എ.

Posted on: 23 Dec 2012കൊടുവള്ളി: കേരളത്തിലെ പൊതുവിദ്യാഭ്യാസവും സിവില്‍ സര്‍വീസും തകര്‍ക്കാനുള്ള യു.ഡി.എഫിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.ടി.എ. കൊടുവള്ളി സബ്ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച പൊതുചെലവ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. താഴെ തട്ടിലുള്ള ജോലികള്‍ പുറം കരാറടിസ്ഥാനത്തിലാക്കണമെന്നും പുതിയ കോഴ്‌സുകള്‍, കോളേജുകള്‍ എന്നിവ അണ്‍-എയ്ഡഡ് മേഖലയില്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എയ്ഡഡ് വിദ്യാലയങ്ങള്‍ക്കുള്ള സഹായം പുനഃപരിശോധിക്കാനും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.അബ്ദുള്‍അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വിഘേ്‌നശ്വരന്‍, എ.പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode