നരിക്കുനി ഗ്രാമപഞ്ചായത്ത് വികസന പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം

Posted on: 23 Dec 2012നരിക്കുനി: നരിക്കുനി ഗ്രാമപ്പഞ്ചായത്തില്‍ നടപ്പു വര്‍ഷത്തെ വികസന പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. പശ്ചാത്തല മേഖലക്ക് 2,21,14,962 രൂപയും സേവന മേഖലയ്ക്ക് 1,64,52,010രൂപയും, ഉത്പാദക മേഖലയ്ക്ക് 48,84,240 ഉള്‍പ്പെടെ മൊത്തം 4,34,51,212 രൂപയുടെ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് മിനി വ്യവസായ എസ്റ്റേറ്റിന് സ്ഥലം വാങ്ങല്‍, പച്ചക്കറി കൃഷി, മുട്ടക്കോഴി വിതരണം, ഐ.എ.വൈ. ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പരിചരണം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, അങകണവാടി കെട്ടിട നിര്‍മാണം, പഞ്ചായത്ത് ഓഫീസ് നവീകരണം തുടങ്ങി 181 പദ്ധതികള്‍ക്കാണ് അംഗീകാരം.

More News from Kozhikode