ആയഞ്ചേരിയില്‍ നെല്‍കൃഷി പദ്ധതി തുടങ്ങി

Posted on: 23 Dec 2012വടകര:ആയഞ്ചേരി തറോപ്പൊയില്‍ വാളാഞ്ഞിയില്‍ സ്വരജതി സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി തുടങ്ങി. ഇരുപത് യുവാക്കളാണ് സംഘത്തിലുള്ളത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള നിര്‍വഹിച്ചു. ബിജു വാളാഞ്ഞി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി. അശോകന്‍, ഷീമ തറമല്‍, എ. സുരേന്ദ്രന്‍, സി.എച്ച്. പത്മനാഭന്‍, കെ.എം. വേണു, വി. ഗോപാലന്‍, ഇ.ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode