ചോമ്പാല ബി.ആര്‍.സി. പുനഃസ്ഥാപിക്കണം

Posted on: 23 Dec 2012വടകര: അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചോമ്പാല ബി.ആര്‍.സി. പുനഃസ്ഥാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്ററിന്റെ ഉപജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എന്‍.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് നാരായണന്‍ അധ്യക്ഷതവഹിച്ചു. ടി.എന്‍.കെ. ശശീന്ദ്രന്‍, എം.കെ. കുഞ്ഞിരാമന്‍, എം. വിജയന്‍, എന്‍. ഉദയകുമാര്‍, എ.കെ. ഗിരീശന്‍, ടി. സുഷമ, പി. സുമാനന്ദിനി, കെ.കെ. സരോജിനി, കെ. മനോജ്, പി. കിരണ്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode