തലമുറകളുടെ സംഗമം അവിസ്മരണീയമായി

Posted on: 23 Dec 2012കുറ്റിയാടി:വയോധികര്‍ മുതല്‍ ഇളംതലമുറക്കാര്‍വരെയുള്ളവരുടെ ഒത്തുചേരല്‍ മലയോരഗ്രാമമായ കായക്കൊടിക്ക് അവിസ്മരണ മുഹൂര്‍ത്തമായി. റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് യുവധാര സ്വയംസംഘമാണ് തലമുറകളുടെ ഒത്തുചേരലിന് വേദിയൊരുക്കിയത്. ഊതിവീര്‍പ്പിച്ച നിസ്സാര സംഭവങ്ങളുടെ പേരില്‍ നമ്മുടെ മതസൗഹാര്‍ദ്ദം തച്ചുടയ്ക്കരുതെന്ന് പഴയ തലമുറക്കാര്‍ യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. സംഗമം ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഴയകാല കലാകാരന്മാരുടെ കോല്‍ക്കളി, പൂരക്കളി, തച്ചോളിക്കളി എന്നിവയും ഉണ്ടായി.

More News from Kozhikode