സമൂഹവിവാഹം 27ന്; കാപ്പാട് ഒരുങ്ങുന്നു

Posted on: 23 Dec 2012കൊയിലാണ്ടി: 'സ്ത്രീധനത്തിനെതിരെ ഒന്നിക്കുക' എന്ന സന്ദേശവുമായി വടകര എന്‍.ആര്‍.ഐ ഫോറം അബുദാബി സംഘടിപ്പിക്കുന്ന സമൂഹവിവാഹം 27ന് കാപ്പാട് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ചടങ്ങുകള്‍ ആരംഭിക്കും. ഇരുപത് വിവാഹങ്ങളാണ് ഒരേ വേദിയില്‍ നടക്കുന്നത്. ഹിന്ദുമതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് കോഴിക്കോട് അമൃതാനന്ദമയീമഠം മഠാധിപതി സ്വാമിവിവേകാനന്ദ ചൈതന്യയും മുസ്‌ലിം നിക്കാഹുകള്‍ക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും കാര്‍മികത്വം വഹിക്കും. ഒരു ആദിവാസിഗോത്രവിവാഹവും നടക്കും. ഇതുവരെ 124 നിര്‍ധനയുവതികള്‍ക്കാണ് എന്‍.ആര്‍.ഐ ഫോറം മംഗല്യഭാഗ്യമൊരുക്കിയത്.

വിവാഹച്ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരികനേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 7000 പേര്‍ക്ക് സദ്യ ഒരുക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ ബാബു വടകര, മുഹമ്മദ് സാദിഖ്, സൂപ്പി പേരാമ്പ്ര, എം.സി. മുഹമ്മദ് കോയ, സെമീര്‍ ചെറുവണ്ണൂര്‍, ബഷീര്‍അഹമ്മദ്, പി. ബാലകൃഷ്ണന്‍, യൂസഫ് പള്ളിയത്ത് എന്നിവര്‍ പങ്കെടുത്തു.

More News from Kozhikode