ഹരിതശ്രീ സംഘങ്ങള്‍ക്ക് വായ്‌പാവിതരണം

Posted on: 23 Dec 2012ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ കുടുംബശ്രീ നേതൃത്വത്തില്‍ ഹരിതശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ക്കുള്ള വായ്പാവിതരണം നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ പത്മകുമാര്‍ നിര്‍വഹിച്ചു. യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രഹാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനിതാ മതിലിച്ചേരി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി. ഗോപാലന്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം അബ്ദുള്‍ ഹാരിസ്, കെ. കുഞ്ഞിരാമന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ സലാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സതീദേവി, സതി കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode