കൊയിലാണ്ടിയില്‍ തീപ്പിടിത്തം; നാല് കടകള്‍ക്ക് ഭാഗികമായി നാശം

Posted on: 23 Dec 2012കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നാല് കടകള്‍ ഭാഗികമായി കത്തിനശിച്ചു. മൊത്തം 3,75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പി.കെ. സുരേഷ്ബാബുവിന്റെ സൂര്യ ഗ്യാസ് കിച്ചണ്‍ അപ്ലയന്‍സ്, എം.എം. മുഹമ്മദിന്റെ തേങ്ങാ കട, പൂക്കാട് കിളിയാടന്‍ കണ്ടി പ്രശാന്തിന്റെ ടൂവിലര്‍ വര്‍ക്ക്‌ഷോപ്പ്, പാലക്കണ്ടി മീത്തല്‍ ഗണേശിന്റെ ഐശ്വര്യ ഹോട്ടല്‍ എന്നിവയ്ക്കാണ് തീ പിടിച്ചത്. വടകരയില്‍ നിന്ന് രണ്ടും കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്ന് ഒന്നുവീതവും ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. വ്യാപാരികളും പോലീസും തീ അണയ്ക്കാന്‍ പ്രവര്‍ത്തിച്ചു. കെ. ദാസന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ കെ. ശാന്ത, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കൊയിലാണ്ടിയില്‍ ഫയര്‍‌സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടി.പി. ഇസ്മയില്‍, പി. ബല്‍റാം, ജെ.കെ. ഹക്കിം, പി.കെ. റിയാസ്, എം. ശശീന്ദ്രന്‍, വി.പി. ബഷീര്‍, എന്‍.കെ. പത്മനാഭന്‍, ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode