എല്‍.എ.ആദിത്യ ബാലശാസ്ത്രപ്രതിഭ

Posted on: 20 Dec 2012



കോഴിക്കോട്: പി.ടി.ഭാസ്‌കരപണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷാ കോഴിക്കോട് ജില്ലാതല മത്സരത്തില്‍ യു.പി വിഭാഗം ബാലശാസ്ത്രപ്രതിഭയായി എല്‍.എ.ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു.

യു.പി വിഭാഗം വിവരാന്വേഷണ മത്സരത്തിലും പ്രൊജക്റ്റ് അവതരണ മത്സരത്തിലും ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. പലേരി സ്വദേശിയായ അനില്‍ രാജിന്റെ മകളായ ആദിത്യ കോഴിക്കോട് ചിന്മയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

വാര്‍ത്ത അയച്ചത്: അനില്‍രാജ്‌

More News from Kozhikode