എന്‍.ജി.ഒ. കള്‍ക്ക് അക്രഡിറ്റേഷനും ആനുകൂല്യങ്ങളും പരിഗണനയില്‍ -കെ.എം.ചന്ദ്രശേഖര്‍

Posted on: 04 Feb 2012



കോഴിക്കോട്: ജനശ്രീ പോലുള്ള സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷന്‍ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജയാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൂക്ഷ്മപരിശോധന നടത്തി സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്ക് അക്രഡിറ്റേഷനും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന കാര്യം കേന്ദ്ര പ്ലാനിങ് കമ്മീഷന്റെ പരിഗണനയിലാണ്.

ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍ മോഡറേറ്ററായിരുന്നു. പ്ലാനിങ് ബോര്‍ഡ് അംഗം സി.പി.ജോണ്‍, ജി.വിജയരാഘവന്‍, ആര്‍.പ്രഭ, പി.സുദീപ്, എന്‍.ബാലഗോപാല്‍, കൊല്ലം പണിക്കര്‍, ലതികാസുഭാഷ്, മില്ലി മോഹന്‍, ബിജു കാവില്‍ എന്നിവര്‍ സംസാരിച്ചു.

പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള മൈക്രോഫിനാന്‍സ് ബില്‍ പാസ്സാക്കണമെന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് മാനേജീരിയല്‍ ഗ്രാന്റ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം

More News from Kozhikode