ബാലുശ്ശേരിയിലെ മദ്യഷാപ്പിനുമുന്നില്‍ ബഹുജന ധര്‍ണ നടത്തി

Posted on: 04 Feb 2012



ബാലുശ്ശേരി: തദ്ദേശവാസികള്‍ക്ക് ശല്യമായി മാറിയ കൈരളി റോഡിലെ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മദ്യഷാപ്പിലേക്ക് മാര്‍ച്ചും ബഹുജന ധര്‍ണയും സംഘടിപ്പിച്ചു. കൈരളി റോഡ് മദ്യഷാപ്പ് വിരുദ്ധ കര്‍മ സമിതിയാണ് സമരം സംഘടിപ്പിച്ചത്. മദ്യവിരുദ്ധ മഹിളാവേദി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സുജാതാ വര്‍മ ഉദ്ഘാടനം ചെയ്തു. മംഗലശ്ശേരി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രൂപലേഖ, സി.രാജന്‍, ടി.വി.മുംതസ്, വി.കെ. ജാനു, ഇയ്യച്ചേരി പത്മിനി, എന്‍.എ. കോയ, ബീന കെ, നൗഷാദ് മങ്കയം, കെ.വി.അബ്ദുള്‍ മജീദ്, ജിതു ചന്ദ്രന്‍, കെ.കെ. വിശ്വാമിത്രന്‍ വൈദ്യര്‍, ഗംഗന്‍ ടി.കെ. എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode