ആലോക്കൂട്ടം മലയില്‍താഴ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം
Posted on: 04 Feb 2012
പേരാമ്പ്ര: ഗ്രാമപ്പഞ്ചായത്ത് 13-ാം വാര്‍ഡിലെ ആലോക്കൂട്ടം, കടുക്കാട്ടുമ്മല്‍, മലയില്‍ താഴ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ആലോക്കൂട്ടം-കടുക്കാട്ടുമ്മല്‍ ശുദ്ധജലപദ്ധതിയുടെ ടാപ്പുകള്‍ ഓരോ വീടുകള്‍ക്ക് മുമ്പിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷത്തോളമായി പമ്പിങ്ങ് മുടങ്ങിക്കിടക്കുകയാണ്.
വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ഈ പദ്ധതിയുടെ മോട്ടോര്‍ കേടുവന്നതാണ് കാരണം. അറ്റകുറ്റപ്പണി നടത്തി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. കിണറുകള്‍ വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ ദൂരം സഞ്ചരിച്ചാണ് ഇവിടത്തുകാര്‍ ശുദ്ധജലം സംഘടിപ്പിക്കുന്നത്.
പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രദേശവാസികളുടെ കൂട്ടായ്മയില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മലയില്‍ താഴ ഹീറോ കലാസാംസ്‌കാരിക വേദി തീരുമാനിച്ചു. രന്‍ജിത്ത് മലയില്‍ അധ്യക്ഷത വഹിച്ചു.