ചേമഞ്ചേരിയില്‍ നാളെ മാട്ടുപ്പൊങ്കല്‍ ഉത്സവം
Posted on: 04 Feb 2012
കൊയിലാണ്ടി: 'കാര്‍ഷികാഭിവൃദ്ധിയും ആരോഗ്യ സംരക്ഷണവും കന്നുകാലി വളത്തലിലൂടെ' എന്ന സന്ദേശവുമായി ചേമഞ്ചേരിയില്‍ ഫിബ്രവരി അഞ്ചിന് സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ നേതൃത്വത്തല്‍ മാട്ടുപൊങ്കല്‍ ഉത്സവം ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിവിധയിനം നാടന്‍ കന്നുകാലികളുടെ പ്രദര്‍ശനം വിദഗ്ധരുടെ പഠന ക്ലാസ്സുകള്‍, കൃഷി -മൃഗസംരക്ഷണ മേഖലയിലെ പ്രമുഖരും കര്‍ഷകരും തമ്മിലുള്ള മുഖാമുഖം എന്നിവ സംഘടിപ്പിക്കും. ചേമഞ്ചേരി കമ്യൂണിറ്റി ഹാളിലും പരിസരത്തുമാണ് ആഘോഷം. രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രഹാസന്‍ ഉദ്ഘാടനം ചെയ്യും. പഠന ക്ലാസ്സുകള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരിയും കന്നുകാലി പ്രദര്‍ശനം ഡോ. വൈ.വി. കൃഷ്ണമൂര്‍ത്തിയും ഉദ്ഘാടനം ചെയ്യും. ഡോ. ശോശാമ്മ ഐപ്പ്, പി.കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. സമാപനസമ്മേളനം കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ കെ.പി. ഉണ്ണിഗോപാലന്‍ , ബാലകൃഷ്ണന്‍ അത്തോളി, ദാമു കാഞ്ഞിലശ്ശേരി, വി.കെ. അബൂബക്കര്‍, ടി.വി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.