ആസ്‌പത്രിക്കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയില്‍ അഴിമതിയെന്ന് ആരോപണം

Posted on: 04 Feb 2012



മൂടാടി: ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ, മൃഗാസ്​പത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയില്‍ അഴിമതി നടന്നതായി മൂടാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. മൂടാടി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ചെയ്തത്. പണി പൂര്‍ത്തിയാക്കാതെയാണ് ബില്‍ പാസാക്കിക്കൊടുത്തത്. കെട്ടിടത്തിന്റെ 15 ഇനം പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തത്. എന്നാല്‍, നാലെണ്ണം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള പ്രവൃത്തിക്കും തുക അനുവദിച്ച നടപടി അന്വേഷിക്കണം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം നേതാക്കള്‍ അറിയിച്ചു.

More News from Kozhikode