ഓട്ടോസമരം; തൊഴിലാളികള്‍ പിന്മാറി
Posted on: 04 Feb 2012
സമരത്തില്‍നിന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ്., എസ്.ടി.യു. എന്നീ സംഘടനകള്‍ വിട്ടുനില്‍ക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണിത്.
മര്‍ദനത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പത്മനാഭന്‍, പി.എം.സി.ശശികുമാര്‍, പി.കെ.ഗിരീഷ്, കെ.റാഫി, സി.സുരേഷ്, എ.സോമശേഖരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് എ. സോമശേഖരന്‍ പറഞ്ഞു. സി.ഐ.ക്കും എസ്.ഐ. ക്കുമെതിരെ നടപടിയാവശ്യപ്പെട്ട് റൂറല്‍ എസ്.പി. നീരജ്കുമാര്‍ ഗുപ്തയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.