ഓട്ടോഡ്രൈവര്‍ക്ക് മര്‍ദനം; സി.ഐ.ടി.യു. ഇന്നും പണിമുടക്കും

Posted on: 04 Feb 2012



കൊയിലാണ്ടി: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ട്രാഫിക്ക് എസ്.ഐ. ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയും പണിമുടക്കാന്‍ സി.ഐ.ടി.യു. ഓട്ടോറിക്ഷാ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. കൊല്ലം ആനക്കുളം ആലിപ്പുറത്ത് ജോഷി (36) ക്കാണ് മര്‍ദനമേറ്റത്. ജോഷി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്.

More News from Kozhikode