കുപ്പിവെള്ളത്തില്‍ ചത്ത ജീവി
Posted on: 04 Feb 2012
കൊയിലാണ്ടി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലെ പെട്ടിക്കടയില്‍നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ വലിയ ഒരുതരം കൊതുകിനെ ചത്ത നിലയില്‍ കണ്ടെത്തി. ഫുഡ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍ കുപ്പിവെള്ളം കസ്റ്റഡിയിലെടുത്തു. 'ഗോള്‍ഫ്' എന്ന പേരിലാണ് കുപ്പിവെള്ളം വില്‍ക്കുന്നത്.