ബാലുശ്ശേരി-പേരാമ്പ്ര ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ നടപടി തുടങ്ങി
Posted on: 04 Feb 2012
കായണ്ണബസാര്‍: സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച ബാലുശ്ശേരി, പേരാമ്പ്ര ബദല്‍ റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന്‍ കെ. കുഞ്ഞമ്മദ് എം.എല്‍.എ. വിളിച്ചുചേര്‍ത്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെയും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബാലുശ്ശേരി, കോട്ടൂര്‍, കായണ്ണ, നൊച്ചാട്, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ്മ ഫിബ്രവരി അഞ്ചിന് 10 മണിക്ക് കായണ്ണ ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ ചേരും.
പദ്ധതി അവലോകന യോഗത്തില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ശ്രീധരന്‍, എ.എം. രാമചന്ദ്രന്‍, ടി.കെ. കുമാരന്‍, ശോഭനാ വൈശാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.