നാഗത്തറകണ്ടി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം സമാപിച്ചു

Posted on: 04 Feb 2012



ബാലുശ്ശേരി: കോക്കല്ലൂര്‍ നാഗത്തറക്കണ്ടി ഭഗവതിക്ഷേത്രത്തില്‍ മൂന്നുനാള്‍ നീണ്ടു നിന്ന നവീകരണ പ്രതിഷ്ഠാ ഉത്സവവും പൊങ്കാലയും സമാപിച്ചു. വെള്ളിയാഴ്ച രാവിലെ ഭദ്രകാളി പ്രതിഷ്ഠയും മാതൃപൊങ്കാലയും നടന്നു. മാതൃപൊങ്കാലയില്‍ നിന്ന് അഗ്‌നി സ്വീകരിച്ചശേഷമാണ് സ്ത്രീകളുടെ പൊങ്കാലയിടല്‍തുടങ്ങിയത്. തന്ത്രി ഇടമന ഈശ്വരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. നൂറു കണക്കിന് സ്ത്രീകള്‍ പൊങ്കാലയിടാനെത്തി. രാത്രി ഏഴുമണിക്ക് ബ്രഹ്മചാരി ശുദ്ധ ചൈതന്യയുടെ പ്രഭാഷണവും നടന്നു.

More News from Kozhikode