സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Posted on: 04 Feb 2012



നരിക്കുനി: മടവൂര്‍ എ.യു.പി. സ്‌കൂള്‍ വാര്‍ഷികം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഖദീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ.അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. കൊടുവള്ളി എ.ഇ. ഒ.കെ.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗങ്ങളായ എ.പി. നസ്തര്‍, വഹീദ കുറൂളി, കൃഷ്ണജ ആപ്പുറത്ത്, രമണി, പി.അബ്ദുള്‍നാസര്‍ അഫാം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മികച്ച കുട്ടിക്ക് എന്‍ഡോവ്‌മെന്റ് നല്കി. പ്രധാന അധ്യാപകന്‍ എം.അബ്ദുള്‍അസീസ് സ്വാഗതവും എം.വി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.

More News from Kozhikode