സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
Posted on: 04 Feb 2012
കൊടുവള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കൊടുവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.ടി.എ ലത്തീഫ് അധ്യക്ഷതവഹിച്ചു. കാരാട്ട് റസാഖ്, ബാബുമോന്‍, കാരാട്ട് ഫൈസല്‍, മജീദ്, കെ.കെ.എ. കാദര്‍, സി.പി. റസാക്ക്, പി.ടി. സദാശിവന്‍, സി.പി. നാസര്‍ കോയ തങ്ങള്‍, അബ്ദുല്‍ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ടി.കെ. അത്തിയത്ത് സ്വാഗതം പറഞ്ഞു.