സി.പി.ഐ. സമ്മേളന പതാകജാഥയ്ക്ക് സ്വീകരണം നല്‍കി

Posted on: 04 Feb 2012



രാമനാട്ടുകര: ഫിബ്രവരി 7മുതല്‍ 11വരെ കൊല്ലത്തു നടക്കുന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിനുള്ള പതാക ജാഥയ്ക്ക് രാമനാട്ടുകരയില്‍ സ്വീകരണം നല്‍കി. പതാക ജാഥയെ റെഡ് വളന്റിയര്‍മാരുടെ പരേഡോടുകൂടി വേദിയിലേക്ക് ആനയിച്ചു. സാധാരണക്കാരുടെയും കൃഷിക്കാരുടെയും നട്ടെല്ല് ഒടിക്കുന്ന യു.ഡി.എഫ്. സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭത്തിിന് സി.പി.ഐ. നേതൃത്വം നല്‍കുമെന്ന് ജാഥാ ക്യാപ്റ്റന്‍ സത്യന്‍ മൊകേരി പറഞ്ഞു.

യോഗത്തില്‍ പിലാക്കാട്ട് ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., ജില്ലാ കമ്മിറ്റി മെമ്പര്‍ വി.സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരസു കൊടമന, പി.ആണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. അബാസ് മേലത്ത് സ്വാഗതവും പൊറക്കുറ്റി കൃഷ്ണന്‍ നന്ദി പറഞ്ഞു. ജാഥ ശനിയാഴ്ച രാവിലെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

More News from Kozhikode