കെ.എസ്.ടി.യു. ജില്ലാസമ്മേളനം ആരംഭിച്ചു
Posted on: 04 Feb 2012
കുറ്റിയാടി: പൊതുവിദ്യാഭ്യാസത്തിന് പുതുജീവനം എന്ന പ്രമേയവുമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു.) കോഴിക്കോട് റവന്യൂ ജില്ലാസമ്മേളനം കുറ്റിയാടിയില്‍ തുടങ്ങി. ജില്ലാ പ്രസിഡന്റ് പി.കെ. അസീസ് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം മുസ്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.
വി.പി. മൊയ്തു അധ്യക്ഷതവഹിച്ചു. അഹമ്മദ് പുന്നക്കല്‍, എസ്.പി. കുഞ്ഞമ്മദ്, ഇ.ഉമ്മര്‍ മാസ്റ്റര്‍, വി.പി. കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും കായക്കണ്ടി ഹമീദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന അധ്യാപകസംഗമം ക്രൂസ് ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനംചെയ്തു. ഒ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. ടി.പി. ഗഫൂര്‍, കല്ലൂര്‍ മുഹമ്മദലി, കെ.പി. ആശിഖ്, എന്‍.പി. അബ്ദുല്‍ ഹമീദ്, ഫൈസല്‍ പടനിലം പ്രസംഗിച്ചു. സി.എച്ച്. മൊയ്തു സ്വാഗതവും പി.കെ. ബഷീര്‍ നന്ദിയും പറഞ്ഞു. സമ്പൂര്‍ണ സമ്മേളനം ജില്ലാ ലീഗ് പ്രസിഡന്റ് പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്യും.