എല്ലാ ജില്ലകളിലും സ്റ്റുഡന്റ്‌സ് ഡെയറി ക്ലബുകള്‍ ആരംഭിക്കും -മന്ത്രി കെ.സി. ജോസഫ്
Posted on: 04 Feb 2012
പന്തീരാങ്കാവ്: സ്‌കൂള്‍വിദ്യാര്‍ഥികളില്‍ ക്ഷീരവികസനമേഖലയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്‌കൂളില്‍വീതം സ്റ്റുഡന്റ്‌സ് ഡെയറി ക്ലബുകള്‍ ആരംഭിക്കുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പാലാഴി ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാനത്തെ ആദ്യത്തെ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുഗതന്‍, ക്ഷീരവികസനവകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. വാസുദേവന്‍, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. അനിരുദ്ധന്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം എന്‍.പി. ബാലന്‍, ഡി.ഇ.ഒ. എസ്. മേരീ റീത്ത, കെ.പി. ആനന്ദന്‍, ജീജ പി.പി., സുഷമാദേവി എം., അഞ്ജു, പി.കെ. രാജേന്ദ്രന്‍, എന്‍.രമേഷ് എന്നിവര്‍ സംസാരിച്ചു.